ശബരിമല : കന്നി മാസ പൂജകൾക്കായി ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 ന് തുറക്കും. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും.
നാളെ പുലർച്ചെ 5ന് നിർമാല്യം, പതിവ് അഭിഷേകം എന്നിവയ്ക്കു ശേഷം തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. രാവിലെ 5ന് നട തുറന്നാൽ 9.30ന് 25 കലശത്തോടെ ഉച്ചപൂജ. തുടർന്ന് നട അടയ്ക്കും. വൈകിട്ട് 5ന് തുറന്നാൽ ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് രാത്രി 7.30ന് അടയ്ക്കും. എല്ലാ പൂജകളും പൂർത്തിയാക്കി 21ന് രാത്രി 7.30ന് നട അടയ്ക്കും. തീർത്ഥാടകർക്ക് ഇത്തവണയും പ്രവേശനമില്ല.