കണ്ണൂര്‍: കണ്ണൂരില്‍ കാറില്‍ നിന്ന് തീ പടര്‍ന്ന് ഉണ്ടായ അപകടത്തില്‍ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചത് കൊണ്ടാണ് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചത്. തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. തലശേരിയിലെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്
കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. റോഡരികില്‍ കാര്‍ നിര്‍ത്തി പിന്‍ സീറ്റില്‍ ഉണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഇറങ്ങുന്ന സമയത്താണ് മുന്‍വശത്ത് നിന്ന് തീ ഉയര്‍ന്നത്. ഇതിനോടകം തന്നെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയിരുന്നു. മുന്നില്‍ വലതുവശത്ത് എന്‍ജിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. വാഹനത്തിന് തീപിടിക്കുമ്പോള്‍ സാധാരണയായി ആദ്യം പുകയാണ് ഉയരാറ്. എന്നാല്‍ പുക ഉയരുന്നതിന് മുന്‍പ് തന്നെ കാറിന്റെ ഒരു വശത്ത് നിന്ന് തീ ഉയരുകയായിരുന്നു.