കണ്ണൂര്‍ : കണ്ണപുരത്ത് പൊതുമേഖലാ ബാങ്കില്‍ നിന്നും കറന്‍സിയുമായി പോയ വാഹനം മറ്റൊരു വാഹനത്തിലിടിച്ച് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണപുരം യോഗശാലക്ക് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.
വെള്ളിയാഴ്‌ച്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നും കറന്‍സിയുമായി ബാംഗ്ലൂരിലേക്ക് പോയ പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
മംഗലാപുരം ബല്‍ത്തങ്ങാടി സ്വദേശി കെ ജയപ്രകാശ് (47) ആണ് മരണപ്പെട്ടത്. പ്രശാന്ത് (40), ഉമേഷ് (52), പൊന്നപ്പ(53) എന്നിവരെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ബാലകൃഷ്ണന്‍ (45) നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.