കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച തോതിൽ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പലയിടത്തും അക്കൗണ്ട് തുറന്ന് ബിജെപി. ഇതാദ്യമായി കണ്ണൂർ കോർപറേഷനിലും അങ്കമാലി, നിലമ്പൂര്‍ നഗരസഭകളിലും അക്കൗണ്ട് തുറന്നു. പാലക്കാട്, ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ നഗരസഭകളിലും മുന്നേറ്റം തുടരുകയാണ്.
കോഴിക്കോട് മേയറുടെ വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചപ്പോൾ വര്‍ക്കലയില്‍ എല്‍ഡിഎഫിനൊപ്പമുള്ള പ്രകടനമാണ് ബിജെപി പുറത്തെടുക്കുന്നത്. അതേസമയം നേട്ടമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോർപറേഷനുകളിലൊന്നും ബിജെപിക്ക് ലീഡ് ഉയർത്താനായില്ല.