ചര്‍ച്ചകള്‍ തുടരുന്നു ; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയറാരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയെല്ലാം പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും തീരുമാനം. ഈ മാസം 28നാണ് മേയര്‍ തെരഞ്ഞെടുപ്പ്.

മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ മേയറെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, മുതിര്‍ന്ന നേതാവ് ടി.ഒ. മോഹനന്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ടി.ഒ. മോഹനന്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അന്തിമ തീരുമാനം ഈ മാസം 25 ന് ശേഷമുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കും മേയറെ തീരുമാനിക്കുക. കെ. സുധാകരന്‍ എംപിയുടെ നിലപാടും നിര്‍ണായകമാകും. അതേസമയം ഇത്തവണ മേയര്‍ സ്ഥാനം മുസ്ലീംലീഗുമായി കോണ്‍ഗ്രസ് പങ്കുവെയ്ക്കില്ലെന്നാണ് സൂചന. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിന് നല്‍കും. ലീഗിലെ ഷമീമയ്ക്കാണ് കൂടുതല്‍ സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...