കണ്ണൂർ : കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 35 ആയി. ദുബായില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും ഷാര്‍ജയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ കൂത്തുപറമ്പ് മൂരിയാട് സ്വദേശികളാണ്.
മാര്‍ച്ച് 20നും 22നും ദുബായില്‍ നിന്നും 21 ന് ഷാര്‍ജയില്‍ നിന്നും എത്തിയവരാണിവര്‍. തലശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശികളാണ് മറ്റ് രണ്ട് പേര്‍. ഇരുവരും മാര്‍ച്ച് 21ന് എയര്‍ ഇന്ത്യയുടെ എ-1-938 നമ്പര്‍ വിമാനത്തിലാണ് ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയത്. പുതിയതായി രോഗം സ്ഥിരീകരിച്ച കോളയാട് കണ്ണവം സ്വദേശിയും ഇതേ വിമാനത്തിലുണ്ടായിരുന്നു.
മാര്‍ച്ച് 20ന് എയര്‍ ഇന്ത്യയുടെ ഐ.എക്സ്-346 നമ്പര്‍ വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂരിലിറങ്ങിയ നടുവില്‍ കുടിയാന്മല സ്വദേശിയും 22ന് എമിറേറ്റ്സ് ഇ.കെ-532 വിമാനത്തില്‍ നെടുമ്പാശേരിയിലിറങ്ങിയ മാനന്തേരി സ്വദേശിയുമാണ് മറ്റ് രണ്ട് പേര്‍. ഇതില്‍ ആറ് പേരെ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ് മെന്റെ്റ സെന്റെൂറിലും മറ്റ് രണ്ട് പേരെ പരിയാരം മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.