കണ്ണൂർ : കണ്ണൂരിൽ ഉറവിടമറിയാത്ത രോഗബാധിതരുടെ സമ്പർക്കം കണ്ടെത്തൽ അതീവ ദുഷ്കരമാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്. മരിച്ച എക്സൈസ് ഡ്രൈവർ സുനിൽ കുമാറിനും കണ്ണൂർ നഗരത്തിലെ 14 കാരനും എവിടെ നിന്ന് രോഗം ബാധിച്ചു എന്നതിൽ ഒരു സൂചനയും കിട്ടുന്നില്ലെന്ന് കളക്ടർ പറയുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക വലുതായത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു.
രോഗം ബാധിച്ചവർ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. ആളുകളുടെ അച്ചടക്കമില്ലായ്മ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ടിവി സുഭാഷ് പറഞ്ഞു. രോഗം വരാതിരിക്കാൻ ജനങ്ങൾ തന്നെ അച്ചടക്കവും നിയന്ത്രണവും പാലിക്കണമെന്ന് ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.