കണ്ണൂര്‍ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പത്തുവയസുകാരന്‍ മകനെയും പരിയാരം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് ഉടന്‍ മാറ്റും. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ 23 പേര്‍ ഐസലേഷനിനും 200 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
ഐസലേഷനിലുള്ള 12 പേര്‍ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ദുബായില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ആറ് കണ്ണൂര്‍ സ്വദേശികളും വീട്ടില്‍ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ രേഖ.
മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിന്റെ SG 54 വിമാനത്തിൽ രാത്രി 9.30ന് ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി.
രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.
11.00 pm മുതൽ 11.15 pm വരെ ടാക്സി കാറിൽ സഞ്ചരിച്ചു.
11.15 pm മുതൽ 11.45 pm വരെ ഹോട്ടൽ മലബാർ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)
11.45pm – 4.00 am ടാക്സിയിൽ പെരിങ്ങോത്തെ വീട്ടിലേക്ക്
മാർച്ച് ഏഴ് ഉച്ചക്ക് 2.30 -2.40: മാത്തിലിലെ ഡോക്ടറുടെ വീട്ടിൽ
ഉച്ചക്ക് 3.30 മുതൽ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കൽ കോളജിൽ
3.35 മുതൽ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷനില്‍
മാർച്ച് എട്ട്, ഒമ്പത്, പത്ത്: ഐസാലേഷൻ വാർഡിൽ
10ന് വൈകീട്ട് നാലിന് വീട്ടിലേക്ക് പോയി. അന്ന് വൈകീട്ട് അഞ്ചുമണി മുതൽ മാർച്ച് 12 രാത്രി ഒമ്പതു മണി വരെ വീട്ടിൽ ഐസലേഷനിൽ.
മാർച്ച് 12ന് രാത്രി 10 മണിമുതൽ വീണ്ടും പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസാലേഷൻ വാർഡിൽ.