കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി സഞ്ചരിച്ചത് ഇതിലേ…..ഇതേസമയത്ത് അവിടെ നിങ്ങള്‍ അവിടെയുണ്ടായിരുന്നോ ?

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ പത്തുവയസുകാരന്‍ മകനെയും പരിയാരം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് ഉടന്‍ മാറ്റും. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ 23 പേര്‍ ഐസലേഷനിനും 200 പേര്‍  വീടുകളിലും നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

ഐസലേഷനിലുള്ള 12 പേര്‍ രോഗിയുമായി നേരിട്ട്  സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ദുബായില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന ആറ് കണ്ണൂര്‍ സ്വദേശികളും വീട്ടില്‍ നിരീക്ഷണത്തിലാണ്. കോവിഡ് സ്ഥിരീകരിച്ച രോഗി സഞ്ചരിച്ച സ്ഥലങ്ങളുടെ രേഖ.

മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിന്റെ  SG 54 വിമാനത്തിൽ രാത്രി 9.30ന് ഇദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തി​.

രാത്രി 11 മണിവരെ അവിടെ ചെലവഴിച്ചു.

11.00 pm മുതൽ 11.15 pm വരെ ടാക്സി കാറിൽ സഞ്ചരിച്ചു.

11.15 pm മുതൽ 11.45 pm വരെ ഹോട്ടൽ മലബാർ പ്ലാസ രാമനാട്ടുകര (ഐക്കരപ്പടി)

11.45pm – 4.00​ am ടാക്​സിയിൽ പെരിങ്ങോത്തെ വീട്ടിലേക്ക്​

മാർച്ച്​ ഏഴ് ഉച്ചക്ക്  2.30 -2.40: മാത്തിലിലെ ഡോക്​ടറുടെ വീട്ടിൽ

ഉച്ചക്ക്  3.30 മുതൽ പനിയും രോഗലക്ഷണങ്ങളുമായി പരിയാരം ഗവ. മെഡിക്കൽ കോളജിൽ

3.35 മുതൽ   പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷനില്‍

മാർച്ച് എട്ട്​, ഒമ്പത്​, പത്ത്​: ഐസാലേഷൻ വാർഡിൽ

10ന് വൈകീട്ട് നാലിന് വീട്ടിലേക്ക് പോയി. അന്ന് വൈകീട്ട് അഞ്ചുമണി മുതൽ മാർച്ച്​ 12 രാത്രി ഒമ്പതു മണി വരെ വീട്ടിൽ ഐസലേഷനിൽ.

മാർച്ച് 12ന് രാത്രി 10 മണിമുതൽ വീണ്ടും പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഐസാലേഷൻ വാർഡിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...