കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്. കണ്ണാടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി അമൽ കുരിയന്‍റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഇന്ന് പുർച്ചെ 2 മണിയോടെയായിരുന്നു അക്രമം. ബോംബേറിൽ അമലിന്‍റെ വീടിന്‍റെ ചില്ല് തകർന്നു. പ്രദേശത്ത് നേരത്തെ പാർട്ടിയുടെ കൊടിതോരണങ്ങൾ തകർത്തതിന് സിപിഎം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. സംഭവത്തിൽ കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
RECENT NEWS
Advertisment