ഇരിട്ടി : കുടുംബ വഴക്കിനെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ദമ്പതികളെയും ഇവരെ രക്ഷിക്കാന്‍ കൂടെ ചാടിയ യുവാവിനെയും രക്ഷപെടുത്തിയത് ഫയര്‍ഫോഴ്സ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ഹാജി റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
കുടുംബ വഴക്കിനിടെ ഭാര്യ 22 അടി താഴ്ചയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഭാര്യ കിണറ്റില്‍ ചാടിയപ്പോള്‍ പിന്നാലെ ഭര്‍ത്താവും ചാടി. ഇതോടെ മക്കള്‍ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ യുവാവ് ഇരുവരെയും രക്ഷിക്കുന്നതിനായി കിണറ്റില്‍ ചാടുകയായിരുന്നു.
എന്നാൽ നാട്ടുകാർക്ക് ഇവരെ കിണറ്റിൽ നിന്നും രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി മൂവരെയും കിണറ്റിൻ നിന്നും രക്ഷിക്കുകയായിരുന്നു. വെള്ളം കുറവായതിനാൽ അപകടത്തിൽ നിന്നും മൂവരും രക്ഷപെട്ടു.