കണ്ണൂർ : കണ്ണൂരിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ യുവാവിന്റെ അശ്ലീല പ്രദർശനം. നഗ്നത പ്രദർശിപ്പിച്ച് അവഹേളിക്കുന്നതായി വിദ്യാർഥിനികൾ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിദ്യാർഥിനികളുടെ പരാതി.
സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ അധികൃതര്‍ക്കും കോളേജിലും പോലീസിലും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഇതേ തുടർന്നാണ് നഗ്നത പ്രർശിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് കൈമാറിയത്.
ഒരു മാസത്തിൽ മൂന്നാമത്തെ തവണയാണ് സംഭവം ആവർത്തിക്കുന്നതെന്നും ഒരേ ആൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. മൂന്ന് സംഭവങ്ങളും ഹോസ്റ്റൽ അധികൃതരേയും കോളേജിലും പോലീസിലും പരാതി നൽകിയിരുന്നു. സിസിടിവി അടക്കമുള്ളവയില്ലാത്തതിനാൽ പോലീസിന് തെളിവ് ലഭിക്കുന്നില്ലെന്നാണ് പറയുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.