കണ്ണൂര്‍ : ബുധനാഴ്ച രാവിലെ കണ്ണൂര്‍പോളി ടെക്ക്‌നിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ട വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എടക്കാട് പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സ്വദേശി അശ്വന്തിനെയാണ് മരിച്ച നിലയില്‍ കണ്ടത്. പിതാവ് പി.ശശിയാണ് എടക്കാട് പോലീസില്‍ പരാതി നല്‍കിയത്. അശ്വന്ത് ആത്മഹത്യ ചെയ്യാന്‍ കാരണങ്ങള്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത് സാധാരണ താമസിക്കുന്ന സ്ഥലത്തെല്ല മൃതദേഹം കണ്ടെതെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു. ബന്ധുക്കള്‍ എത്തും മുന്‍പ് മൃതദേഹം മാറ്റിയതും സംശയം കൂട്ടുന്നതായും ബന്ധുക്കള്‍ പറയുന്നു.
മരിക്കുന്നതിന് തലേ ദിവസം അര്‍ധ രാത്രി വരെ പോളിയില്‍ പരിപാടി ഉണ്ടായിരുന്നു. അതില്‍ ഒരു കുട്ടിക്ക് തലയ്ക്ക് മുറിവേറ്റ സംഭവം ഉണ്ടായിരുന്നു. ഇതൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍ മരണത്തില്‍ എന്തൊക്കെയോ ദുരുഹതകള്‍ ഉണ്ടെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. അശ്വന്ത് ആത്മഹത്യ ചെയ്യാന്‍ കാരണങ്ങള്‍ ഒന്നും ഇല്ലെന്നും പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.