റെഡ്‌സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ്‌സോണ്‍ മേഖലയായ കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കണ്ണൂരില്‍ പോലീസ് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണും പിന്‍വലിച്ചിട്ടില്ല. ജില്ലയില്‍ 23 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ല റെഡ് സോണില്‍ തുടരുകയാണ്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതോടെ ജില്ലയിലെ നിയന്ത്രണങ്ങളും തുടരും. ജില്ലാ അതിര്‍ത്തികള്‍ തുറക്കില്ല. എന്നാല്‍ ചരക്കുനീക്കം അനുവദിക്കും.ഹോട്ട് സ്‌പോട്ടുകളിലും കടുത്ത നിയന്ത്രണം തുടരും.

പ്രധാന റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടഞ്ഞു തന്നെ കിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം ഉപയോഗിച്ച്‌ യാത്ര തുടരാം. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ വരെ യാത്ര ചെയ്യാം. ബൈക്കില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാം. ഗര്‍ഭിണികള്‍ക്കും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് ജില്ലാ അതിര്‍ത്തികള്‍ കടന്നുള്ള യാത്ര അനുവദിക്കുക. എന്നാല്‍ ഇത്തരം യാത്രകള്‍ക്ക് ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വേണം.

അതേസമയം ജില്ലയില്‍ ഇതുവരെ 117 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 36 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 81 പേര്‍ ആശുപത്രി വിട്ടു. 2544 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 345 സാമ്പിളുകളുടെ ഫലം കൂടി വരാനുമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...