കണ്ണൂർ എസ്.എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : എസ്.എൻ കോളജിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്ലഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തി രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം പൂർത്തിയാക്കിയത്. 36 മീറ്റർ നീളവും 24 മീറ്റർ വീതിയും 12.5 മീറ്റർ ഉയരവുമുള്ളതാണ് ഇൻഡോർ സ്റ്റേഡിയം.

യു.ജി.സി അനുവദിച്ച 70 ലക്ഷവും കോളേജ് മാനേജ്‌മെന്റ്,പി.ടി.എ തുടങ്ങിയവർ ചേർന്ന് സമാഹരിച്ച തുകയുമുൾപ്പെടെ 2 കോടിക്കാണ് സ്റ്റേഡിയം നിർമ്മിച്ചത്. നാല് ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകൾ, വോളിബോൾ കോർട്ട്, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവയുമുണ്ട്. റെസ്‌ലിങ്‌. ജൂഡോ, ടേബിൾ ടെന്നീസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കാനുമാകും.

ചടങ്ങിൽ എസ്.എൻ ട്രസ്റ്ര് ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ലഡ് ലൈറ്റും ബാഡ്മിന്റൺ കോർട്ട് മേയർ ടി.ഒ മോഹനനും റെസ്റ്റ് റൂം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും ഇൻഡോർ സ്റ്റേഡിയം ഓഫീസ് കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷും ഉദ്ഘാടനം ചെയ്യും. 2012-ലാണ് സ്റ്റേഡിയ നിർമാണത്തിനുള്ള ശ്രമം ആരംഭിച്ചത്. എന്നാൽ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് നിർമാണം നീളുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...