വളപട്ടണം സഹകരണ ബാങ്ക് അഴിമതിക്കേസ് ; ഒന്നാം പ്രതിക്ക് 10 വര്‍ഷം തടവും എട്ടര ലക്ഷം രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വളപട്ടണം സർവീസ് സഹകരണ ബാങ്ക് അഴിമതിക്കേസിൽ കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയും വളപട്ടണം സർവീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖ മാനേജറുമായിരുന്ന മുഹമ്മദ് ജസീലിന് പത്ത് വർഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി വിജിലൻസ് കോടതി ജഡ്ജിയുടെതാണ് വിധി.

മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള വളപട്ടണം സഹകരണ ബാങ്കിൽ വായ്പകളിൽ തട്ടിപ്പ് നടത്തി ആറ് കോടിയിലധികം വെട്ടിച്ചു എന്നതായിരുന്നു കേസ്. സംഭവത്തിൽ വ്യാജ രേഖ ചമയ്ക്കൽ, ഇല്ലാത്ത വസ്തുവിന്റെ വിൽപ്പന, അഴിമതി നിരോധന നിയമം ഉൾപ്പടെയുള്ള ഒട്ടേറെ വകുപ്പുകളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഒന്നാം പ്രതി മുഹമ്മദ് ജസീൽ ഉൾപ്പെടെ അഞ്ച് പ്രതികൾ അടങ്ങിയ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതിൽ നാല് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...