കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതിനെതിരായി സേവ് യൂണിവേഴ്‌സിറ്റി ഫോറം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസിയുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് മുന്‍പ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഹര്‍ജി സമര്‍പ്പിച്ചത്.
കണ്ണൂര്‍ വിസി പുനര്‍ നിയമനം ; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
RECENT NEWS
Advertisment