12 വയസ്സുകാരന്‍ കുഴഞ്ഞുവീണ്​ മരിച്ചു ; മരണവിവരം അറിഞ്ഞ്‌ മുത്തച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

നേമം : വീടിനുള്ളില്‍ കുഴഞ്ഞുവീണ 12 വയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കരമന നെടുങ്കാട് ഹൗസ് നമ്പര്‍ 274ല്‍ അശോക് കുമാര്‍ – പരേതയായ ബിന്ദു ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛന്‍ കരമന നെടുങ്കാട് കടയറ പുത്തന്‍വീട്ടില്‍ സുകുമാരന്‍ (74) ഹൃദയാഘാതംമൂലം മരിച്ചു. കണ്ണില്‍ രോഗബാധയെത്തുടര്‍ന്ന് അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ നാ​ലോടെ മരിച്ചു. അണുബാധ മൂലം മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ.

മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. കരമന എസ്.എം.ആര്‍.വി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.​അഖില്‍, അജിത് എന്നിവര്‍ സഹോദരങ്ങളാണ്. അക്ഷയുടെ മുത്തച്ഛന്‍ സുകുമാരന്‍ ഞായറാഴ്ച ഉച്ചയോടെ മരിച്ചു. പത്മിനിയാണ് ഭാര്യ. സുരേഷ്, രമേഷ്, പരേതയായ ബിന്ദു എന്നിവരാണ് മക്കള്‍. അസ്വാഭാവിക മരണങ്ങള്‍ക്ക് കരമന പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...