തൃശൂര്‍ : മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ച അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്ന് ബന്ധുക്കള്‍. പാലക്കാട് മെഡിക്കല്‍ കോളജില്‍ നിന്നും തൃശൂരിലേക്ക് മാറ്റിയ അട്ടപ്പാടി സ്വദേശി രത്നം മരിച്ചത് ഡിസംബര്‍ 25നാണ്. എന്നാല്‍ ഇന്നലെയാണ് ആശുപത്രി അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചത്. ഡിസംബര്‍ 16നാണ് രത്നത്തെ കോട്ടത്തറ ആശുപത്രിയില്‍ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പണമില്ലാതിരുന്നതിനാല്‍ കൂട്ടിരിപ്പുകാരനായ ബന്ധു നാട്ടിലേക്ക് തിരികെ മടങ്ങി. തുടര്‍ന്ന് അടുത്ത ദിവസം എത്തിയ ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോള്‍ രോഗ ബാധ കൂടിയതിനെ തുടര്‍ന്ന് രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ വിവരം അറിയിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ രജിസ്റ്റര്‍ പരിശോധനയില്‍ രത്നമെന്നയാളെ അഡ്മിറ്റ് ചെയ്തതായി രേഖകളില്ല എന്ന മറുപടിയാണ് ലഭിച്ചത്. ബന്ധുക്കള്‍ ഒരുമാസം നിരവധിതവണ അന്വേഷണം നടത്തിയെങ്കിലും രോഗി മരിച്ചതായി ഇന്നലെയാണ് വിവരം ലഭിച്ചത്.
രോഗിയുടെ മരണവിവരം അറിയിച്ചത് ഒരു മാസത്തിനു ശേഷം : തൃശൂര്‍ മെഡിക്കല്‍ കോളജിനെതിരെ പരാതി
RECENT NEWS
Advertisment