രശ്മികയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ല ; നടിയ്‌ക്കെതിരെ കാന്താര നടന്‍ ഋഷഭ് ഷെട്ടി

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയ്‌ക്കെതിരെ കാന്താര നടന്‍ ഋഷഭ് ഷെട്ടി. രശ്മികയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സാമന്ത, സായ് പല്ലവി എന്നിവരില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് താത്പര്യം എന്ന ചോദ്യത്തിനായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍.

‘സ്‌ക്രിപ്റ്റ് ഓക്കെയായി കഴിഞ്ഞാലാണ് ഞാന്‍ അഭിനേതാക്കളെ തീരുമാനിക്കുക. പുതുമുഖ നടിമാരോടോപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്ക് വേറെ തടസങ്ങളില്ല. ‘പക്ഷേ ഈ ടൈപ്പ് നടിമാരെ ഇഷ്ടമല്ല’ എന്ന് രശ്മിക മന്ദാനയെ പരാമര്‍ശിച്ചുകൊണ്ട് ഋഷഭ് പറഞ്ഞു. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണെന്നും ഋഷഭ് പറഞ്ഞു.

രശ്മിക മന്ദാനയെ പരാമര്‍ശിക്കുമ്പോള്‍ കൈ കൊണ്ട് ഇന്‍വേര്‍ട്ടഡ് കോമ കാണിച്ചായിരുന്നു ഋഷഭിന്റെ പ്രതികരണം. സാമന്തയും സായ് പല്ലവിയും യഥാര്‍ത്ഥ കലാകാരന്മാരാണെന്നും മികച്ച നടിമാരാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് സാമന്തയെ ഇഷ്ടമാണ്. അവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും ഋഷഭ് ആശംസിച്ചു. 2016ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിരിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന തന്റെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...