ദില്ലി: കാമുകിയുടെ പീഡനത്തെ തുടര്‍ന്ന് പ്രമുഖ ഹാസ്യ നടന്‍ തീര്‍ത്ഥാനന്ദ റാവു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ എത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് സ്ഥലത്ത് എത്തി തീര്‍ത്ഥാനന്ദിന്റെ ജീവന്‍ രക്ഷിച്ചു. താരം ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
യുവതി കാരണം ഞാന്‍ എന്റെ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്നു. ഏകദേശം 10 മുതല്‍ 12 ദിവസമായി ഞാന്‍ വീടിന് പുറത്തുള്ള ഫുട്പാത്തിലാണ് ചെലവഴിക്കാറുള്ളത്. എനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി. കേസ് പിന്‍വലിച്ച് എന്നെ ഒഴിവാക്കണമെന്ന് ഞാന്‍ അവളോട് നിരന്തരം പറഞ്ഞിരുന്നെങ്കിലും അവള്‍ സമ്മതിക്കുന്നില്ല. എന്റെ വീടിന്റെ വിഹിതം അവള്‍ക്ക് നല്‍കണമെന്ന് അവള്‍ ആവശ്യപ്പെടുകയും എന്നില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈയിടെയായി ഒരു ലക്ഷത്തോളം വിലയുള്ള ഫോണ്‍ വാങ്ങി കൊടുത്തെങ്കിലും ബന്ധത്തില്‍ നിന്നും വേര്‍പിരിയാനോ കേസ് പിന്‍വലിക്കാനോ യുവതി തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് തീര്‍ത്ഥാനന്ദ റാവു മീരാ റോഡിലെ ഫ്ലാറ്റില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.