അടൂര്‍ : ഏഴംകുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എല്ലാ വീടുകളിലും കപ്പക്കൃഷി വ്യാപകമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള കപ്പത്തണ്ടുകളുടെ വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പുതുമല ഭാഗത്തുള്ള എല്ലാ വീടുകളിലും ആറുമാസം കൊണ്ടു വിളയുന്ന ഇനം കപ്പത്തണ്ടെത്തിക്കുന്ന കപ്പവണ്ടിയുടെ ഫ്‌ളാഗ് ഓഫും എം.എല്‍.എ നിര്‍വഹിച്ചു.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പന്നികളെ തുരത്താന്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ നിവേദനവും ചടങ്ങില്‍ എം.എല്‍.എയ്ക്ക് നല്‍കി. ബാബു ജോണ്‍, ബിജു ഉണ്ണിത്താന്‍, തുളസി, മോഹനന്‍, ഷൈജ ഷിബു എന്നിവര്‍ പങ്കെടുത്തു.
The post ഏഴംകുളത്ത് എല്ലാ വീടുകളിലും കപ്പ കൃഷിക്ക് തുടക്കമായി appeared first on Pathanamthitta Media.