കൊച്ചി: കാപ്പ ചുമത്തി ജയിലിലടച്ച രണ്ടു പ്രതികളുടെ അപ്പീല്‍ കാപ്പ ഉപദേശക സമിതി തളളി. നിരന്തര കുറ്റവാളികളായ മലയാറ്റൂര്‍ കാടപ്പാറ സ്വദേശി രതീഷ് (കാര രതീഷ് 38 ), പള്ളിപ്പുറം ചെറായി സ്വദേശി രാജേഷ് (തൊരപ്പന്‍ രാജേഷ് 51 ) എന്നിവരുടെ അപ്പീലുകളാണ് തള്ളിയത്. കാലടി സനല്‍ വധക്കേസിലെ പ്രതിയായ രതീഷ് കൊലപാതക ശ്രമം, ആയുധം കൈവശം വെയ്ക്കല്‍, സ്‌ഫോടക വസ്തു നിയമം, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങി പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ്. വീട് കയറി ആക്രമണം, കവര്‍ച്ച, അടിപിടി, പോലീസിനെ ആക്രമിക്കല്‍ തുടങ്ങി മുപ്പതോളം കേസുകള്‍ രാജേഷിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കാപ്പ ചുമത്തി ജയിലിലടച്ചത്.
കാപ്പ ചുമത്തി ജയിലിലടച്ച രണ്ടു പ്രതികളുടെ അപ്പീല്‍ ഉപദേശക സമിതി തള്ളി
RECENT NEWS
Advertisment