Saturday, May 3, 2025 9:23 am

കാപ്പാട് ബീച്ചിന് വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്

For full experience, Download our mobile application:
Get it on Google Play

ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് വീണ്ടും കാപ്പാട് ബീച്ചിന് ലഭിച്ചു. സംസ്ഥാനത്ത് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ ബീച്ചാണിത്. മൂന്നുവര്‍ഷം മുമ്പ് ബീച്ചിന് ബ്‌ളൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഉത്തര കന്നഡയിലെ ഹൊന്നാവറിനടുത്തുള്ള കാസര്‍കോട് ബീച്ച്, ഉഡുപ്പിക്ക് സമീപമുള്ള പടുബിദ്രി ബീച്ച് എന്നിവയ്ക്കും നേരത്തേ ഈ പദവി ലഭിച്ചിരുന്നു. ഇന്ത്യയില്‍ എട്ടുബീച്ചുകള്‍ക്കാണ് ബ്‌ളൂഫ്‌ളാഗ് പദവി ലഭിച്ചത്. തീരശുചിത്വം, സുരക്ഷ, സേവനങ്ങള്‍, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കര്‍ശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

മികച്ച പരിസ്ഥിതിപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട ജൂറിയാണ് സര്‍ട്ടിഫിക്കറ്റിനായി ബീച്ചുകൾ പരിശോധിക്കുക. കാപ്പാടിന്റെ പരിസ്ഥിതിസൗഹൃദസമീപനം, സൗരോര്‍ജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യസംസ്‌കരണരീതികള്‍, പ്രാദേശിക ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയ വിവിധ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് കാപ്പാട് ഇത്തവണയും ബ്ലൂ ഫ്‌ളാഗ് പട്ടികയില്‍ കയറിയതെന്ന് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവുംവൃത്തിയുള്ള കടല്‍ത്തീരങ്ങളിലൊന്ന് എന്ന കാപ്പാടിന്റെ പദവിയെയാണ് ബ്ലൂ ഫ്‌ളാഗ് അംഗീകാരം സൂചിപ്പിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പരിസ്ഥിതിസൗഹൃദ ബീച്ചുകള്‍ക്കാണ് രാജ്യാന്തര ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. അതില്‍ പ്രധാനം മാലിന്യമുക്ത തീരമാണ് സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെളളം എന്നിവയും പ്രധാനം. കാപ്പാടിന്റെ തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാന്‍ മുപ്പതോളം വനിതകളാണ് ശുചീകരണത്തില്‍ ഏര്‍പ്പെടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം

0
തിരുവനന്തപുരം : ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം തട്ടിയ കേസിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ...

0
കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ തട്ടിയ...

കാറിൽ വ്യാജ ബോംബു ഭീഷണി ; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യവിഭാഗത്തിൽ പ്രവേശിപ്പിച്ചു

0
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ സഞ്ചരിച്ച കാറിൽ ബോംബു വെച്ചിട്ടുണ്ടെന്നുപറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച...

പാഠപുസ്തകത്തിലെ മാറ്റം : എൻസിഇആർടി ജനറൽ കൗൺസിൽ യോഗത്തിൽ എതിർപ്പറിയിച്ച് കേരളം

0
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്കെതിരേ എൻസിഇആർടി ജനറൽ...