ചെങ്ങന്നൂര്‍ : എംസി റോഡിൽ ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് ഉണ്ടായ വാഹന അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാർ യാത്രികരായ 4 പേരും ബൈക്കില്‍ സഞ്ചരിച്ച ഒരാള്‍ക്കുമാണ് പരിക്കേറ്റത്. കാരയ്ക്കാട് വടക്കേ ചേരിപ്പടിക്ക് സമീപം പുലർച്ചെ 6 മണിക്കായിരുന്നു അപകടം. പന്തളം ഭാഗത്ത് നിന്ന് വന്ന സിമന്‍റ് ലോറിയിലേക്ക് എതിരെ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയെത്തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ബൈക്കിൽ ഇടിച്ചാണ് ബൈക്ക് യാത്രക്കാരന് പരിക്ക് പറ്റിയത്. പരുമല പദയാത്രികരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങന്നൂരിൽ നിന്നെത്തിയ പോലീസും ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ച് യാത്രികരെ പുറത്തെടുക്കുകയായിരുന്നു.
എംസി റോഡിൽ കാരയ്ക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment