കരമനയിലെ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി സുജിത് എന്ന ചിക്കു പിടിയില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ് പറഞ്ഞു. കൊലപാതകസമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ പിടിയിലായ ശിവപ്രസാദിന് കേസില്‍ പങ്കുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം ടിസി 23/280 തുണ്ടില്‍ വീട്ടില്‍ വൈശാഖ് (34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. 2 യുവതികള്‍ അടക്കം 4 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം. പെണ്‍വാണിഭം നടക്കുന്നതായി ആരോപിച്ച്  അപ്പാര്‍ട്‌മെന്റില്‍ എത്തി ബഹളം വെച്ച വൈശാഖിനെ പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിക്കുകയായിരുന്നു.

നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേല്‍പ്പിച്ച ശേഷം ബാല്‍ക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പോലീസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഇവിടെയെത്തിയ അപ്പാര്‍ട്‌മെന്റിന്റെ മാനേജരാണു മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ശരീരത്തില്‍ എഴുപതോളം മുറിവുകള്‍ കണ്ടെത്തി. സംഭവ സമയം 2 യുവതികളും 4 പുരുഷന്മാരും അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നു. ഒരു മാസം മുന്‍പാണ് ഇവര്‍ അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...