കൊച്ചി : സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ഇന്ന് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി കസ്റ്റംസ് അറിയിച്ചു. മാത്രമല്ല തിരുവനന്തപുരം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടത്തുന്ന സ്വര്‍ണ്ണക്കടത്തില്‍ കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റമസ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണത്തില്‍ കസ്റ്റംസ് നിര്‍ണായക പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ സ്വര്‍ണ്ണക്കടത്തുമായി കൂടുതല്‍ ബന്ധമുള്ള സ്ഥലമാണ് കൊടുവള്ളി. കസ്റ്റഡിയിലുള്ള ഫൈസലിന് പ്രധാനമായും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ എല്ലാ സ്വര്‍ണ്ണക്കടത്തിലും വന്‍ നിക്ഷേപം ഉള്ളതായും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
കസ്റ്റംസിന്റെ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഇതിനകം 400 കിലോയോളം സ്വര്‍ണം നയതന്ത്ര ചാനലിന്റെ മറവില്‍ കടത്തിയിട്ടുണ്ട് എന്നാണ്. ഇതിലെല്ലാം ഫൈസലിനും കൈയുണ്ട്. 80 കിലോ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചു സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ റമീസ്, ഫൈസല്‍ ഫരീദ് എന്നിവരെ ചോദ്യം ചെയ്തത്തിലൂടെയാണ് കാരാട്ട് ഫൈസലിലേക്കുള്ള വഴി തുറന്നത്.
മാത്രമല്ല സ്വപ്ന സുരേഷിന്റെ മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതായും സൂചനയുണ്ട്. ഫൈസലിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ കസ്റ്റംസ് നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതായിട്ടാണ് സൂചന. ഫൈസലിനെ കസ്റ്റംസ് കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം ലഭിക്കുന്നത്.
കസ്റ്റംസിന് ഫൈസല്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഫൈസലിന്റെ അറസ്റ്റും തള്ളിക്കളയാനാവില്ല.