കസ്റ്റംസ് പിടിയിലായ കാരാട്ട് ഫൈസല്‍ തന്‍റെ ബന്ധുവാണെന്ന പ്രചാരണം തെറ്റാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൊടുവള്ളി : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിയിലായ കാരാട്ട് ഫൈസല്‍ തന്‍റെ ബന്ധുവാണെന്ന പ്രചാരണം തെറ്റാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു. പ്രചാരണത്തിന് പിന്നില്‍ മുസ്‍ലിം ലീഗാണ്. ലീഗ് വിട്ട ശേഷം തന്നോട് പല തരത്തിലും പകപോക്കുന്നുണ്ട്. വധശ്രമം വരെയുണ്ടായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നാല്‍ യുഡിഎഫ് നേതാക്കളുടെ മുട്ടുവിറക്കുമെന്നും കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പറഞ്ഞു.

കൊടുവള്ളിയിലെ ഇടത് കൌണ്‍സിലറായ കാരാട്ട് ഫൈസലിനെ ഇന്ന് രാവിലെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം എത്തിച്ച കേസിലാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചയോടെ കൊടുവള്ളിയിലെ വീട് റെയ്ഡ് നടത്തിയ ശേഷമാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഫൈസലിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. നയതന്ത്ര ബാഗേജ് വഴി എത്തിയ സ്വര്‍ണം വിറ്റത് ഫൈസലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...