Thursday, July 3, 2025 10:41 am

കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്രസ് കരിദിനം ആചരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം، ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസ് ഒരിക്കലും അക്രമത്തിന് മുതിര്‍ന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഐഎം വ്യക്തമാക്കണം.

വിമാനത്തില്‍ ആദ്യം ആക്രമണവും കൈയ്യാങ്കളിയും നടത്തിയത്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായാണ് വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആക്രമിച്ചത്. ഇരുവര്‍ക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്റെ പാത തെരഞ്ഞെടുത്തില്ല.

ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്. അതില്‍ കോണ്‍ഗ്രസ് ലുബ്ധത കാട്ടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സിപിഐഎം നിഷേധിക്കുകയാണ്. കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരേയാണ് സിപിഐഎം അക്രമം അഴിച്ച്‌ വിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സിപിഐഎം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനറിന്റെ മനോനിലയ്ക്ക് സാരമായ പ്രശ്‌നമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ക്കെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. നവീന്‍ കുമാര്‍, ഫര്‍സിന്‍ മജീദ്, സുമിത് നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ഗൂഢാലോചനയ്ക്കും കൂടി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

0
കോഴിക്കോട് : കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം പെരിങ്ങര പഞ്ചായത്ത് ഹാളിൽ നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ് സംഗമം പെരിങ്ങര...

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...