പുറ്റിങ്ങൽ വെടിക്കെട്ട് അപകടം : കുറ്റപത്രത്തിന്റെ പകർപ്പുകൾ കോടതിയിൽ ഇന്ന് ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പരവൂരിലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന 51 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തിന്റെ പേജുകളുടെ രണ്ടുലക്ഷത്തോളം വരുന്ന പകര്‍പ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് പരവൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് എ.ആര്‍. പ്രേംകുമാറാണ് കോടതിയില്‍ രേഖകള്‍ ഹാജരാക്കുന്നത്.

സാക്ഷിമൊഴികള്‍, മജിസ്‌ട്രേറ്റ് മുമ്പാകെ കൊടുത്ത മൊഴികള്‍, പോലീസ് റിപ്പോര്‍ട്ട്, എഫ്.ഐ.ആര്‍, പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റുകള്‍, പരിക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ചികിത്സാരേഖകള്‍ എന്നിവ ഉള്‍പ്പടെയുള്ള രേഖകളാണ് കോടതിയില്‍ ഹാജരാക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍. രവീന്ദ്രന്‍ ഹാജരായി.

കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രില്‍ 10 പുലര്‍ച്ചെ 3.30ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായത്. ഔദ്യോഗിക കണക്ക് പ്രകാരം 110 പേരാണ് മരിച്ചത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപിടിച്ചായിരുന്നു ദുരന്തമുണ്ടായത്. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്. കമ്പത്തിനായി നിറച്ചിരുന്ന വെടി മരുന്നിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. 750ഓളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. അതോടൊപ്പം 180 വീടുകളും നിരവധി കിണറുകളും തകര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...