മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി – കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന് സമീപമുള്ള കൊടും വളവിലെ വാഹനങ്ങളുടെ അമിതവേഗം അപകടത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയില്‍ നാട്ടുകാർ. മല്ലപ്പള്ളി ടൗണിന് പുറത്ത് എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ഒന്നാണ് ഇത്. കൊടും വളവിന്‍റെ വശത്താണ് മല്ലപ്പള്ളി വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഹോട്ടലും ആശുപത്രിയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഏത് നിമിഷവും അപകടം നടക്കുമോ എന്ന ആശങ്കയിലാണ് ഇവിടേക്ക് എത്തുന്ന ആളുകൾ റോഡ് മുറിച്ച് കടക്കുന്നതും വാഹനങ്ങൾ തിരിക്കുന്നതും.

മല്ലപ്പള്ളി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾക്ക് വളവിന് ശേഷമുള്ള ഭാഗം കാണാൻ കഴിയാത്തതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു. വാഹനങ്ങൾ അമിതവേഗത കുറച്ചാൽ അപകടസാധ്യത വലിയ അളവിൽ കുറയ്ക്കാൻ സാധിക്കും. വളവിന് മുമ്പായി ആവശ്യമായ അകലത്തിൽ മുന്നറിയിപ്പ് ബോർഡുകൾ, റംമ്പിൾ സ്ട്രിപ്പുകൾ, സ്പീഡ് ലിമിറ്റ് ബോർഡുകൾ തുടങ്ങിയവയും വളവിന് ശേഷം കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഇടത്ത് ഭാഗത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചും റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...