Friday, March 29, 2024 8:05 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 ന് കേരളത്തിലെത്തും. തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുന്നത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം വരുന്നതെങ്കിലും മോദിയുടെ ഇപ്പോഴത്തെ കേരള സന്ദര്‍ശനത്തിന് ചില രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന 164 പ്രകാരം നടത്തിയ രഹസ്യമൊഴിയും വെളിപ്പെടുത്തലുകളും കേരള രാഷ്ട്രീയത്തിലെ കാലാവസ്ഥയെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ കേസിനെ കുറിച്ചും പുതിയ വെളിപ്പെടുത്തലിനെ കുറിച്ചും മോദി എന്ത് പറയും എന്നാകും എല്ലാവരും ഉറ്റുനോക്കുക.

Lok Sabha Elections 2024 - Kerala

പിണറായിയും സി പി എം ഉം പ്രതിരോധത്തിലായിരിക്കുന്ന ഈ സാഹചര്യം പ്രധാനമന്ത്രി എങ്ങനെ രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം മോദിയും പിണറായും തമ്മിലൊരു സൗഹൃദമുണ്ട്. ആ ഇക്വേഷന് വിള്ളല്‍ വീഴുമെന്ന കണക്കുകൂട്ടല്‍ തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പൊതുപരിപാടിയില്‍ വികസനം പറയുമ്പോള്‍ രാഷ്ട്രീയം പറയാതെ മോദിക്ക് പ്രസംഗം അവസാനിപ്പിക്കാന്‍ ആകില്ല. ഇടതു ക്യാമ്ബുകളിലും മോദിയുടെ വരവ് അസഹിഷ്ണത ഉണ്ടാക്കിയേക്കാം.

കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് അനുസരിച്ച്‌, സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന് പുറമെ കൊല്ലം റെയില്‍വേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനോട് ചേര്‍ന്നുള്ള ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി നടപ്പിലാക്കും. കൊല്ലം, എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ 400 കോടിയുടെ പദ്ധതികളും ഹാര്‍ബര്‍ ടെര്‍മിനസില്‍ 300 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. ചിങ്ങവനം-കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിച്ചതിന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നടത്തുന്നുണ്ട്.

പ്രധാനമന്ത്രി നേരെ തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതിനാല്‍ സന്ദര്‍ശനത്തിന് മറ്റൊരു രാഷ്ട്രീയ മാനം കൂടി ഉണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി അദ്ദേഹം ചര്‍ച്ച നടത്തിയേക്കും. പ്രവാചക നിന്ദ വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സൗഹൃദം തിരികെ പിടിക്കാനും ദൃഢമാക്കാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രിസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തലത്തില്‍ ആലോചനയുണ്ട്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിനെതിരെ അമര്‍ഷം ഉണ്ട്. ആ അമര്‍ഷം തണുപ്പിക്കാനും ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത് സഹായിക്കുമെന്ന വിലയിരുത്തല്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ ഉണ്ട്.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 29 ആണ്. ജൂലൈ 18നാണ് തെരഞ്ഞെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണല്‍. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി എംപിമാരും എംഎ‍ല്‍എ മാരും ഉള്‍പ്പെടെ 4809 വോട്ടര്‍മാരാണുള്ളത്. നിലവിലെ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് കഴിയും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കാൻ ഇടത് ക്യാമ്പ്

0
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തി രണ്ടാംഘട്ട പ്രചാരണം...

ബി​ജെ​ഡി സ്ഥാ​പ​ക​നേ​താ​ക്ക​ളി​ലൊ​രാ​യ ഭ​ർ​തൃ​ഹ​രി മ​ഹ്താ​ബ് ബി​ജെ​പി​യി​ൽ ചേർന്നു

0
ഡ​ൽ​ഹി: ബി​ജെ​ഡി സ്ഥാ​പ​ക​നേ​താ​ക്ക​ളി​ലൊ​രാ​യ ഭ​ർ​തൃ​ഹ​രി മ​ഹ്‌​താ​ബ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നതായി റിപ്പോർട്ടുകൾ. ആ​റു...

ഇടുക്കിയിൽ വീണ്ടും ചക്കക്കൊമ്പൻ്റെ പരാക്രമം

0
ഇടുക്കി : ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്...

മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം ; ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി

0
എറണാകുളം : യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്...