ആലപ്പുഴ : തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവരെ തല്ലിച്ചതച്ച് പോലീസ്. ഖനനത്തിനെതിരെയുള്ള സമാധാനപരമായ ജനകീയ സമരത്തില്‍ പോലീസിന്റെ കാടത്തം നിറഞ്ഞ പ്രവൃത്തി. കടലോരത്ത് ഒന്നിച്ചുചേര്‍ന്ന പ്രദേശവാസികള്‍ ജീവന്‍ കൊടുത്തും തീരം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സമരം തുടങ്ങിയത്. എന്നാല്‍, ഇവരെ പോലീസ് വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന കരിമണല്‍ ഖനനം അവസനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാവുകയാണ്. കുട്ടനാട്ടിലെ ജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് പൊഴിമുഖത്ത് നിന്ന് നീക്കുന്ന കരിമണലാണ് ഐ.ആര്‍.ഇയിലെക്കും കെ.എം.എം.എല്‍ലിലേക്കും കൊണ്ടുപോകുന്നത്. പൊഴിമുറിക്കലല്ല കരിമണല്‍ ഖനനമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.