ഒച്ചപ്പാടും ,പള്ളുവിളിയും, കൂട്ടത്തല്ലും – ഒടുവില്‍ രണ്ടുകൂട്ടരും പരസ്പരം പുറത്താക്കിയതായി പത്രസമ്മേളനവും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതിനു പിറകെ ഐ.എന്‍.എല്‍ പിളര്‍ന്നു. സമാന്തരമായി ചേര്‍ന്ന യോഗങ്ങളില്‍ പരസ്പരം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാണ് നേതാക്കള്‍ രണ്ടായിപ്പിരിഞ്ഞത്.

ആദ്യം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിറകെ വാര്‍ത്താസമ്മേളനം വിളിച്ച്‌ വഹാബിനെ പുറത്താക്കിയ വിവരം കാസിം ഇരിക്കൂറും പുറത്തുവിട്ടു.

രാവിലെ ഒന്‍പതുമണിക്കു ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം കൈയാങ്കളിയിലും കൂട്ടത്തല്ലിലും കലാശിച്ചിരുന്നു. ഇതിനു പിറകെ ഉച്ചയ്ക്കുശേഷം രണ്ടുവിഭാഗവും സമാന്തരമായി പ്രവര്‍ത്തക സമിതി ചേരുകയായിരുന്നു. വൈകീട്ട് മൂന്നു മണിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാസിം ഇരിക്കൂറിനെ പുറത്താക്കിയ വിവരം എ.പി അബ്ദുല്‍ വഹാബ് പ്രഖ്യാപിച്ചു. സെക്രട്ടറിയും ട്രഷററും അടക്കം അഞ്ചു ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ യോഗത്തില്‍ ധാരണയായതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രി അഹ്‌മദ് ദേവര്‍കോവിലിനെതിരെ തല്‍ക്കാലം നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനു പിറകെയാണ് കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളം വിളിച്ചുചേര്‍ത്ത് വഹാബിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വത്തിന്റേതാണ് നടപടിയെന്നാണ് കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടത്. നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ബി.ഹംസ ഹാജിയെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി ഷര്‍മദ്ഖാന്‍ അടക്കം ഏഴ് സെക്രട്ടേറിയേറ്റ് മെമ്പര്‍മാരെയും പുറത്താക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...