തൊടുപുഴ : ഇന്ന് നടക്കുന്ന കരിമണ്ണൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് കനത്ത പോലീസ് സുരക്ഷ. തൊടുപുഴ ഡിവൈ. എസ്.പിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ആഴ്ചകള്‍ക്ക് മുമ്ബ് തൊടുപുഴ കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പ്രകാരം സ്ഥലത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.238 സേനാംഗങ്ങളെയാണ് സ്ഥലത്ത് വ്യന്യസിച്ചിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഒമ്ബതും എല്‍.ഡി.എഫിന് നാലും അംഗങ്ങളാണുള്ളത്.