കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട : 3.3 കിലോഗ്രാം സ്വര്‍ണo കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തു കേസ് വന്‍ വിവാദമാകുന്നതിനിടെ കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി ഏകദേശം 3.3 കിലോഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത് . ഒന്നര കോടി വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. റാസല്‍ഖൈമയില്‍ നിന്നും, ദോഹയില്‍ നിന്നും വന്ന വിമാനങ്ങളിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

റാസല്‍ഖൈമയില്‍ നിന്നും സ്പേസ് ജെറ്റ് വിമാനത്തില്‍ എത്തിയ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ജിഷാറില്‍ നിന്നും 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

ഇതേ വിമാനത്തില്‍ എത്തിയ കോഴിക്കോട് കോഴഞ്ചേരി സ്വദേശി അബ്ദുള്‍ ജലീലില്‍ നിന്നും 2.045 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഖത്തറിലെ ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസില്‍ നിന്നും 800 ഗ്രാം സ്വര്‍ണവും പിടികൂടി. കസ്റ്റംസ് വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...