Wednesday, April 16, 2025 2:22 pm

കരിപ്പൂർ വിമാനപകടം ; ചികിത്സാ സഹായം നിർത്താന്‍ എയർ ഇന്ത്യ – പരിക്കേറ്റവർക്ക് കത്തയച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിന്‍റെ ഇരകൾക്ക് ചികിത്സാ സഹായം നല്‍കുന്നത് ഇനിയും തുടരാനാകില്ലെന്ന് എയർ ഇന്ത്യ. പരിക്കേറ്റവരില്‍ 84 പേർക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ ചകിത്സ മുടങ്ങുമോയെന്നാണ് ആശങ്ക. എന്നാല്‍ സ്വാഭാവിക നടപടിയാണിതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവർക്ക് കത്തയച്ചത്. സെപ്റ്റംബർ 17ഓടെ ഇതുവരെ നല്‍കിവന്നിരുന്ന  ചികിത്സാ സഹായം നിർത്തുകയാണെന്ന് കത്തിലുണ്ട്. അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കറ്റ അഷറഫിന്‍റെ ചികിത്സ ഇപ്പോഴും തുടരുകയാണ്. നഷ്ടപരിഹാരതുക സംബന്ധിച്ച് വിമാനകമ്പനിയുമായി അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ചികിത്സാ സഹായം നിർത്തുന്നത് തനിക്ക് വലിയ ബാധ്യതയാകുമെന്ന് അഷറഫ് പറയുന്നു.

കരിപ്പൂർ വിമാനാപകടത്തില്‍ പരിക്കേറ്റ 165 പേരില്‍ 81 പേർക്ക് നഷ്ടപരിഹാര തുക കൈമാറുന്ന കാര്യത്തിലാണ് ഇതുവരെ അന്തിമ തീരുമാനമായത്. ബാക്കി 84 പേരുമായും വിമാനകമ്പനി ചർച്ച തുടരുകയാണ്. ഇവരില്‍ പലരുടെയും ചികിത്സയ്ക്ക് വലിയ തുകയാണ് മാസംതോറും ചിലവ്. നിലവില്‍ ജോലിപോലുമില്ലാത്ത ഇവരുടെ തുടർ ചികിത്സ മുടങ്ങുമോയെന്നാണ് ആശങ്ക ഉയരുന്നത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരതുക കണക്കാക്കി മാസങ്ങൾക്ക് മുന്പേതന്നെ ഓഫ‌ര്‍ ലെറ്റർ അയച്ചതാണെന്നും ഓഫർ സ്വീകരിക്കുന്നവർക്കെല്ലാം പൂർണ നഷ്ടപരിഹാര തുക ഉടന്‍ കൈമാറുമെന്നും വിമാനകമ്പനി അറിയിച്ചു. അപകടം നടന്ന് ഇതുവരെ 7 കോടി രൂപ പരിക്കേറ്റവരുടെ ചികിത്സയ്ക്കായിമാത്രം ചിലവിട്ടു ഈ തുക നഷ്ടപരിഹാരതുകയില്‍ നിന്ന് കുറയ്ക്കില്ല. ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രതികരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ? : അജ്ഞാത പോസ്റ്ററിനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്

0
മലപ്പുറം: മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ. മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?...

കാട്ടാന ആക്രമണം ; അ​തി​ര​പ്പി​ള്ളിയിൽ ജ​ന​കീ​യ ഹ​ർ​ത്താ​ൽ പൂ​ർ​ണം

0
അ​തി​ര​പ്പി​ള്ളി : മൂ​ന്ന് ആ​ദി​വാ​സി​ക​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി...

അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെഎസ്ആർടിസി ബസ് ആംബുലൻസാക്കി ഫൈസലും ജോഷി മോനും വാരി...

0
തുലാപ്പള്ളി : കണ്മുൻപിൽ കണ്ട അപകടത്തിന്‍റെ ഷോക്കിൽ പകച്ചു നിൽക്കാതെ...

കൊണ്ടോട്ടി മുന്‍ കെപിസിസി അംഗം കെപിഎസ് ആബിദ് തങ്ങള്‍ രാജിവെച്ചു

0
മലപ്പുറം: കൊണ്ടോട്ടിയിലെ മുന്‍ കെപിസിസി അംഗം കെപിഎസ് ആബിദ് തങ്ങള്‍ കോണ്‍ഗ്രസില്‍...