കോവിഡ് ; ഐസിയു കിടക്കകൾ നിറയുന്നു – വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം കൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ എറണാകുളം ജില്ലയിലെ ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടി. കോവിഡ് ജാഗ്രത പോർട്ടലിൽ ഐസിയു, വെന്റിലേറ്റർ ഒഴിവുള്ളതായി കാണിക്കുന്നുണ്ടെങ്കിലും പല ആശുപത്രികളിലും ഐസിയു കിടക്കകൾ ലഭ്യമല്ലാത്ത സ്ഥിതിയാണ്. എറണാകുളം ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സ‌ാ കേന്ദ്രത്തിലുൾപ്പെടെ മുഴുവൻ ഐസിയു കിടക്കകളിലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം 279 പേരാണ് നിലവിൽ ജില്ലയിൽ ഐസിയു ചികിത്സയിലുള്ളത്. ഓഗസ്റ്റ് 31 ആകുമ്പോഴേക്കും ഇത് 512 വരെയായി ഉയരാമെന്നാണു കണക്കാക്കിയിട്ടുള്ളത്. കോവി‍ഡ് 19 ജാഗ്രത പോർട്ടലിൽ ലഭ്യമായ വിവര പ്രകാരം ജില്ലയിലെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കു ലഭ്യമായ ഐസിയുകളിൽ 44.9% ഇപ്പോൾ ഒഴിവുണ്ട്. മൊത്തം 497 ഐസിയു ലഭ്യമായതിൽ 223 ഐസിയു ഒഴിവുണ്ടെന്നു പോർട്ടൽ പറയുന്നു.

244 വെന്റിലേറ്ററുകളിൽ 92 എണ്ണം ഒഴിവുണ്ട് (37.7%). 1525 ഓക്സിജൻ കിടക്കകളിൽ 1036 എണ്ണം ഒഴിവുണ്ട് (67.9%). എന്നാൽ പോർട്ടലിൽ ഐസിയു ഒഴിവുള്ളതായി കാണിച്ച പല സ്വകാര്യ ആശുപത്രികളിലും നേരിട്ട് അന്വേഷിച്ചപ്പോൾ ഐസിയു ഒഴിവില്ലെന്നായിരുന്നു പ്രതികരണം. 30 ഐസിയു കിടക്കകളുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ 14 കിടക്കകൾ ഒഴിവുണ്ടെന്നു പോർട്ടലിൽ കാണിക്കുന്നുണ്ടെങ്കിലും ഇന്നലെ എല്ലാ ഐസിയു കിടക്കകളിലും പോസിറ്റീവായവർ ഉണ്ടായിരുന്നു.

ജില്ലയിൽ കോവിഡ് രോഗ തീവ്രതയുള്ളവരെ ചികിത്സിക്കാൻ വിവിധ ആശുപത്രികളിൽ 617 കിടക്കകൾ ലഭ്യമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കോവിഡ് ചികിത്സ നൽകുന്ന 10 സർക്കാർ ആശുപത്രികളിലായി 1113 കിടക്കകളുണ്ടെന്നും 496 പേരാണു നിലവിൽ ചികിത്സയിലുള്ളതെന്നും അധികൃതർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...