കോന്നിയിൽ ആവേശത്തിരയിളക്കി കരിയാട്ടം ഘോഷയാത്ര

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കരിയാട്ടം 2025 നോട് അനുബന്ധിച്ചു നടന്ന കരിയാട്ടം ഘോഷയാത്ര കോന്നിക്കാരിൽ ആവേശമായി. കോന്നി എലിയറയ്ക്കലിൽ നിന്നും മൂന്ന് മണിയോടെ ആരംഭിച്ച കരിയാട്ട ഘോഷയാത്രയിൽ ആന വേഷ ധാരികളായ നിരവധി ആളുകൾ ആണ് പങ്കെടുത്തത്. കഥകളി രൂപങ്ങൾ, പ്ലോട്ടുകൾ, മുത്തുകുടകൾ, ചെണ്ട മേളം, കരകാട്ടം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന കരിയാട്ടത്തിൽ നൂറുകണക്കിന് ആളുകൾ ആണ് പങ്കെടുത്തത് കരിവീരൻ ചൂരര്മഠം രാജശേഖരനും മുൻ പന്തിയിൽ ആണി നിരന്നു. കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, പ്രമാടം, കലഞ്ഞൂർ, മൈലപ്ര, ഏനാദിമംഗലം തുടങ്ങി കോന്നിയിലെ വിവിധ ഗ്രാമ പഞ്ചായത്ത്കളിൽ ഉള്ളവർ കരിയാട്ട ഘോഷയാത്രയിൽ അണിനിരന്നു.

കരിയാട്ടം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ കോന്നിയിലെ നഗരവീഥികളിൽ ജനങ്ങളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. കോന്നി സെൻട്രൽ ജംഗ്ഷനിൽ എത്തിയ കരിവേഷ ധാരികൾ ചുവടുകൾ വെച്ചത് കാണികളിൽ ആവേശമുയർത്തി. കരിയാട്ടം വീക്ഷിക്കുവാൻ പ്രത്യേക എൽ ഈ ഡി വാള് കളും കോന്നിയുടെ വിവിധ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിരുന്നു. ജില്ലക്ക് അകത്തും പുറത്തുനിന്നുമായി നൂറ് കണക്കിന് ആളുകൾ ആണ് കോന്നിയിൽ തടിച്ച് കൂടിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. കോന്നി തണ്ണിത്തോട്, പത്തനംതിട്ട, പുനലൂർ, ചന്ദനപ്പള്ളി റോഡുകളിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....