കോന്നി : ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന കോന്നിയുടെ അനന്ത സാദ്ധ്യതകൾ ചർച്ച ചെയ്ത കരിയാട്ടം ടൂറിസം വികസന സെമിനാർ ശ്രദ്ധേയമായി. ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായി കോന്നിയെ മാറ്റിത്തീർക്കാനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ് സെമിനാറിൽ ഉയർന്നു വന്നത്. കോന്നിയും ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
കോന്നി കേന്ദ്രമാക്കി ടൂറിസം വികസനം നടത്തുമ്പോൾ ഏനാദിമംഗലം അഞ്ചുമലപാറ, കലഞ്ഞൂരിൽ രാക്ഷസൻ പാറ, പ്രമാടത്തെ നെടുംപാറ, അരുവാപ്പുലത്ത് കാട്ടാത്തിപ്പാറ എന്നീ മലകൾ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയും. അടവിയിൽ കൂടുതൽ ട്രീടോപ്പ് ഹട്ടുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കണം. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കണം. വനത്തിനുള്ളിലെ ആരാധനാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പിലാക്കാൻ കഴിയും.
ഗവി കേന്ദ്രമാക്കി ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കാൻ കഴിയും. കാരിക്കയം, കക്കി ഡാമുകളിൽ ബോട്ടിംഗ്, സീതത്തോട് കക്കാട്ടാറിൽ കയാക്കിംഗ് വിപുലീകരണം തുടങ്ങിയവ നടപ്പാക്കണം. കോന്നി ഫിഷിന്റെ ഭാഗമായി കക്കി ഡാമിൽ ആരംഭിച്ച കൂട് മത്സ്യകൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാൻ കഴിയും. ഗവി മേഖലാ ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾക്ക് വിപുലമായ താമസ സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശം ഉയർന്നു. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ലയങ്ങൾ അതേ നിലയിൽ നിലനിർത്തി ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച് താമസ സൗകര്യം ഒരുക്കണമെന്നാണ് നിർദ്ദേശം.
ഫാക്ടറികൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ അന്തരീക്ഷ മലിനീകരണം കോന്നിയിൽ വളരെ കുറവാണ്. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രദേശവുമാണ്. ഇത് വിദേശ ടൂറിസ്റ്റുകളെയും സ്വദേശികളേയും ഒരു പോലെ ആകർഷിക്കുന്ന ഘടകമാണ്. പൂർണ്ണമായും പ്ലാസ്റ്റിക്ക് രഹിതമായായിരിക്കും കോന്നി ടൂറിസം വില്ലേജ് പ്രവർത്തിക്കേണ്ടതെന്നും നിർദ്ദേശങ്ങൾ ഉയർന്നു. സെമിനാറിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രാവർത്തികമാക്കി കോന്നിയെ ടൂറിസം ഗ്രാമമാക്കി മാറ്റാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.
കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി,,കോന്നി ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ്ബേബി, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ്മ, പത്തനംതിട്ട ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ, കെ.എസ്.ശശികുമാർ, ജി.ബിനുകുമാർ, സംഗേഷ്.ജി.നായർ, രാജേഷ് ആക്ളേത്ത്, എൻ.എസ്.മുരളീ മോഹൻ, അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033