തിരുവനന്തപുരം: പിതൃതര്‍പ്പണത്തിന് മുന്നോടിയായി മനസും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കല്‍ ഇന്ന്. പിതൃപരമ്പരകളുടെ മോക്ഷപ്രാപ്‌തിക്കും പ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കര്‍ക്കടകവാവ് നാളെയാണ്. സസ്യാഹാരവും ഒരുനേരം മാത്രം നെല്ലരി ആഹാരവും കഴിച്ചുള്ള വ്രതമാണ് ഒരിക്കല്‍. പതിനായിരക്കണക്കിന് പേര്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ജില്ലയിലെ എല്ലാ തീര്‍ത്ഥഘട്ടങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തിരുവല്ലം,വര്‍ക്കല എന്നിവിടങ്ങളില്‍ തിലഹോമം, പിതൃപൂജ എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറയില്‍ താമ്രപര്‍ണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും നിരവധിപ്പേര്‍ ബലിതര്‍പ്പണം നടത്തും.
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തില്‍ നാളെ പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ക്ഷേത്രത്തിലെ രണ്ട് സ്ഥിരം ബലിമണ്ഡപങ്ങള്‍ക്ക് പുറമെ ഏഴെണ്ണം കൂടി തയ്യാറാക്കിയിട്ടുണ്ട്. 25 പുരോഹിതന്മാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വര്‍ക്കല പാപനാശം കടപ്പുറത്ത് ഇന്ന് രാത്രി 10.25 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. കടപ്പുറത്തെ ദേവസ്വം ബോര്‍ഡ് ബലിമണ്ഡപത്തിലും താത്കാലിക മണ്ഡപങ്ങളിലും ബോര്‍ഡ് നിയോഗിച്ചിട്ടുള്ള പുരോഹിതന്മാര്‍ കാര്‍മ്മികത്വം വഹിക്കും. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധിപ്പേര്‍ ബലിതര്‍പ്പണത്തിനെത്തും.
ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം,ആറ്റിങ്ങല്‍ പൂവമ്ബാറ ക്ഷേത്രം,കൊല്ലമ്ബുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കും. അരുവിപ്പുറത്ത് ഒരേസമയം 1000 പേര്‍ക്ക് തര്‍പ്പണം നടത്താം. നെയ്യാറ്റിൻകരയ്ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകള്‍, വിവിധ ക്ഷേത്രക്കുളങ്ങള്‍, പൂവാര്‍ കടപ്പുറം എന്നിവിടങ്ങളിലും ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്. അരുവിക്കര ഡാമിന് സമീപത്തെ ക്ഷേത്രക്കടവ്,കരകുളം ഏണിക്കര മുദിശാസ്താംകോട് ക്ഷേത്രം, വാമനപുരം നദിയില്‍ മീൻമുട്ടി കടവ്, പാലോട് ചിപ്പഞ്ചിറക്കടവ്, കാട്ടാക്കടയില്‍ ചെമ്പനാകോട് ഹനുമാൻ ക്ഷേത്രം, കൊല്ലോട് തമ്ബുരാൻ ഭദ്രകാളിക്ഷേത്രം, മണ്ഡപത്തിൻകടവ് കുന്നില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കും.
ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതര്‍പ്പണം
തീരശോഷണത്തിന്റെ പശ്ചാത്തലത്തില്‍ ശംഖുംമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതര്‍പ്പണത്തിന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അനുമതി നല്‍കി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കല്‍മണ്ഡപത്തിന് സമീപമുള്ള കുറച്ചുഭാഗത്താണ് ബലിതര്‍പ്പണം നടക്കുക. കല്‍മണ്ഡപത്തിന് ഇരുവശവും ബാരിക്കേഡുകള്‍ സ്ഥാപിക്കും. ബലിയിടുന്നവരെ മാത്രമേ ഒഴുക്കുന്നതിന് തീരത്തേക്ക് കടത്തിവിടൂ.
ഒരു സമയം ടോക്കണ്‍ വഴി പരമാവധി 30 പേരെ മാത്രമേ ബലിതര്‍പ്പണത്തിന് അനുവദിക്കൂ. കടലിലെ മുങ്ങിക്കുളി അനുവദിക്കില്ല. ഇത് തടയാൻ ബാരിക്കേഡുകള്‍ സ്ഥാപിക്കും. പോലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘം എന്നിവരുടെ സേവനമുണ്ടാകും. തിരക്ക് നിയന്ത്രിക്കാൻ ആള്‍സെയിന്റ്സ്, വേളി, എയര്‍പോര്‍ട്ട്, വലിയതുറ എന്നീ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ജനങ്ങളെ കൂട്ടംകൂടി നില്‍ക്കാൻ അനുവദിക്കില്ല. റെഡ്,ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉണ്ടായാലോ നിലവിലുള്ള തീരത്തിന് എന്തെങ്കിലും ശോഷണം സംഭവിച്ചാലോ ബലിതര്‍പ്പണത്തിനുള്ള അനുമതി റദ്ദാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033