കർക്കിടക വാവുബലി : കോന്നി ഗ്രാമ പഞ്ചായത്തില്‍ ഒരുക്കങ്ങൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർക്കിടക വാവുബലി കേന്ദ്രങ്ങളായ മുരിങ്ങമംഗലം ക്ഷേത്രക്കടവ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവ് എന്നിവിടങ്ങളിലെ കർക്കിടക വാവുബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രളയത്തിൽ അച്ചൻകോവിൽ നദി കരകവിഞ്ഞതോടുകൂടി ബലിയിടുന്ന പ്രദേശങ്ങളിൽ ചെളിയും മാലിന്യവും അടിഞ്ഞുകൂടിയിരുന്നു. ഈ പ്രദേശങ്ങളിൽ കോന്നി ഗ്രാമപഞ്ചായത്തിന്റെയും അഗ്നിശമന സേനയുടെയും പഞ്ചായത്ത് തയ്യാറാക്കിയ വിദഗ്ധരുടെയും നേതൃത്വത്തിൽ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും പൂർണ്ണമായും നീക്കം ചെയ്തു. നദിയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലേയും കാട് നീക്കം ചെയ്യുകയും നദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യമായതിനാൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചുകൊണ്ട് സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

പോലീസ്, അഗ്നിശമനസേന എന്നിവരുടെ സാന്നിദ്ധ്യം പ്രദേശത്ത് ബലിതർപ്പണം തീരുന്നതുവരെ ഉണ്ടാവണമെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, വൈസ് പ്രസിഡന്റ് ശോഭാ മുരളി, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ബിജു, ഇന്ദുകല വി, ഐവാൻ വകയാർ, സുജിത്ത് ബാലഗോപാൽ, പ്രവീൺ പ്ലാവിളയിൽ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് പി.വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...