പത്തനംതിട്ട: പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈല്‍സില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് (5) രാത്രി പത്തു മണിയോടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഇളമണ്ണൂര്‍ ഏനാദിമംഗലം സ്വദേശി പ്ലാവിനാല്‍ അലക്‌സ് (52)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നടന്നിട്ട് ഏറെ സമയം പിന്നിട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലെ മരണകാരണം എന്തെന്ന് പറയാല്‍ കഴിയൂ എന്നാണ് പത്തനംതിട്ട പോലീസ് വ്യക്തമാക്കിയത്.
മുന്‍പും പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈല്‍സില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട് അത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോള്‍ അടൂര്‍ കരിക്കിനേത്തിന്റെ ഉടമയായ ജോസ് ആയിരുന്നു അന്ന് പ്രതിസ്ഥാനത്ത്. കൊലക്കേസിന്റെ ചൂട് ആറിത്തുടങ്ങും മുന്‍പാണ് വീണ്ടും മറ്റൊരു ദുരൂഹമരണവാർത്തകൂടി പുറത്തു വരുന്നത്. ആദ്യ കൊലപാതകത്തില്‍ ആകെ 12 പ്രതികളാണുള്ളത്. നവംബർ അഞ്ചിനു രാത്രിയാണ് പത്തനംതിട്ട കരിക്കിനേത്ത് ടെക്‌സ്റ്റൈൽസിൽ കൗണ്ടറിൽനിന്നു കാണാതായ ഒന്നര ലക്ഷം രൂപയെച്ചൊല്ലിയുള്ള ചോദ്യം ചെയ്യലിനോടുവിൽ കാഷ്യർ ബിജു കൊലചെയ്യപ്പെട്ടത്.
ബിജു പണം കവർന്നെന്ന സംശയത്തിലാണു ചോദ്യം ചെയ്യൽ നടന്നത്. കുറ്റം സമ്മതിക്കാതിരുന്ന ബിജുവിനെ തുണിക്കടയിലെ പാൻട്രിയിൽ കൊണ്ടുപോയി തല്ലിയും ചവിട്ടിയും കൊല്ലുകയായിരുന്നു. താനാണു ബിജുവിനെ മർദിച്ചതെന്നു പിടിയിലായ ഒന്നാം പ്രതി ജോസ് പോലീസിനോടു സമ്മതിച്ചിരുന്നു. എന്നാൽ മർദനം തുടക്കമിട്ടതു കടയുടമയും രണ്ടാംപ്രതിയുമായ ജോർജാണെന്നായിരുന്നു മൊഴി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































