ബംഗലൂരു: കര്‍ണാടകയില്‍ ട്രക്കും ജീപ്പുമായി കൂട്ടിയിടിച്ച് 9 മരണം . കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
ഒരു എംയുവി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.ട്രാക്‌സ് ക്രൂയിസറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ദേശീയപാത 48ല്‍ ബലേനഹള്ളി ഗേറ്റിനു സമീപമാണ് പുലര്‍ച്ചെ നാലു മണിയോടെ അപകടമുണ്ടായത്.
റായ്ചുര്‍ ജില്ലയിലെ മാന്‍വിയില്‍ നിന്ന് ബംഗലൂരുവിലേക്ക് പോകുകയായിരുന്നു എംയുവിലുണ്ടായിരുന്നവര്‍. ഇവരെല്ലാം തൊഴിലാളികളും അവരുടെ കുടുംബവുമാണ്. ജോലി അന്വേഷിച്ച് ബംഗലൂരുവിലേക്ക് പോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
അമിത വേഗതയിലായിരുന്ന എംയുവി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലെ മീഡിയനില്‍ ഇടിച്ച് പല തവണ മറിഞ്ഞു. ഏതാനും പേര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുപോയി. വാഹനത്തില്‍ കുടുങ്ങിപ്പോയവരാണ് ചതഞ്ഞരഞ്ഞ് മരിച്ചതെന്ന് പോലീസ് പറയുന്നു.