കര്‍ണാടകയില്‍ വാഹനാപകടം : 9 മരണം ; 11 പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു: കര്‍ണാടകയില്‍ ട്രക്കും ജീപ്പുമായി കൂട്ടിയിടിച്ച് 9 മരണം . കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു.
ഒരു എംയുവി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു.ട്രാക്‌സ് ക്രൂയിസറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ദേശീയപാത 48ല്‍ ബലേനഹള്ളി ഗേറ്റിനു സമീപമാണ് പുലര്‍ച്ചെ നാലു മണിയോടെ അപകടമുണ്ടായത്.

റായ്ചുര്‍ ജില്ലയിലെ മാന്‍വിയില്‍ നിന്ന് ബംഗലൂരുവിലേക്ക് പോകുകയായിരുന്നു എംയുവിലുണ്ടായിരുന്നവര്‍. ഇവരെല്ലാം തൊഴിലാളികളും അവരുടെ കുടുംബവുമാണ്. ജോലി അന്വേഷിച്ച്‌ ബംഗലൂരുവിലേക്ക് പോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

അമിത വേഗതയിലായിരുന്ന എംയുവി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലെ മീഡിയനില്‍ ഇടിച്ച്‌ പല തവണ മറിഞ്ഞു. ഏതാനും പേര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുപോയി. വാഹനത്തില്‍ കുടുങ്ങിപ്പോയവരാണ് ചതഞ്ഞരഞ്ഞ് മരിച്ചതെന്ന് പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...