ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി. കുല്‍ദിഗിയില്‍നിന്നുള്ള ബിജെപി എംഎല്‍എ എന്‍.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. ഗോപാലകൃഷ്ണ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മേയ് പത്തിന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്ന ഗോപാലകൃഷ്ണ ചിത്രദുര്‍ഗ ജില്ലയിലെ മൊളകാല്‍മുരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ (1997, 1999, 2004, 2008) തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തിന് മൊളകാല്‍മുരുവിന് പകരം വിജയനഗര ജില്ലയിലെ കുല്‍ദിഗിയില്‍ ടിക്കറ്റ് നല്‍കി. അവിടെ നിന്ന് അദ്ദേഹം വിജയിച്ചു.