ബി.ജെ.പിക്ക് തിരിച്ചടി ; കര്‍ണാടകയില്‍ എം.എല്‍.എ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി. കുല്‍ദിഗിയില്‍നിന്നുള്ള ബിജെപി എംഎല്‍എ എന്‍.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ചയാണ് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമര്‍പ്പിച്ചത്. ഗോപാലകൃഷ്ണ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മേയ് പത്തിന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.

നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്ന ഗോപാലകൃഷ്ണ ചിത്രദുര്‍ഗ ജില്ലയിലെ മൊളകാല്‍മുരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ (1997, 1999, 2004, 2008) തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. അദ്ദേഹത്തിന് മൊളകാല്‍മുരുവിന് പകരം വിജയനഗര ജില്ലയിലെ കുല്‍ദിഗിയില്‍ ടിക്കറ്റ് നല്‍കി. അവിടെ നിന്ന് അദ്ദേഹം വിജയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...