ബെംഗളൂരു: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഉദയനിധി ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ. ഉദയനിധിയുടേത് കൊതുകുപോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമായ മനസാണെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അ്ദ്ദേഹം.
ശനിയാഴ്ച സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനെ ‘എതിര്‍ക്കുക’ മാത്രമല്ല, ‘നിര്‍മ്മാര്‍ജ്ജനം’ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞതാണ് വിവാദമായത് . ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ മറ്റ് അംഗങ്ങളെയും ലക്ഷ്യമിട്ട് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.





























