ബംഗളൂരു: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കര്‍ണാടക ബിജെപിയുടെ ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ മുന്‍ വാര്‍ത്താ സമ്മേളനത്തിലാണ് പരിഹാസം. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെ നടത്തിയ പത്രസമ്മേളനത്തില്‍ ‘നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു എംപി ആണെന്നും പാര്‌ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നും’ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ തങ്ങളുടെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുലിനെ പരിഹസിച്ച് കര്‍ണാടക ബിജെപി രംഗത്തെത്തിയത്.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്തെത്തി. ഇന്ത്യയുടെ യുവ നേതാവായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ഫാസിസ്റ്റ് നടപടിയെ അപലപിക്കുന്നുവെന്നും ഇത് രാഹുല്‍ ഗാന്ധിയുടെ അഭപ്രായ സ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.