Saturday, March 29, 2025 11:38 am

അതി‍ർത്തി പ്രശ്നം കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് അതിർത്തിമേഖലയിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന്  കർണാടക സർക്കാർ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയുന്നുണ്ട്.

ഇരുസംസ്ഥാനങ്ങളിലേയും മെഡിക്കൽ ടീമുകളെ ചെക്ക് പോസ്റ്റിൽ നിയമിച്ച് കടന്നു പോകുന്നവരെ പരിശോധിക്കാൻ ധാരണയായിരുന്നുവെങ്കിലും മെഡിക്കൽ സംഘം ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകരേയും ആശുപത്രി ജീവനക്കാരേയും അതിർത്തി കടക്കാൻ പോലീസ് അനുവദിക്കുന്നില്ല.

അതിനിടെ അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹര്‍ജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു.

ഇതേ തുടര്ന്ന് രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവിടാം എന്ന്  ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാനാണ് സാധ്യത. അതിര്‍ത്തി വഴി മറ്റ് അവശ്യസേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹര്‍ജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയലത്തല, പുതമൺ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം

0
കോഴഞ്ചേരി : ചെറുകോൽ പഞ്ചായത്തിലെ വയലത്തല, പുതമൺ പ്രദേശങ്ങളിൽ കുടിവെള്ള...

എൽ.ഡി.എഫ് ജില്ലാകമ്മി​റ്റി 30ന് ശുചിത്വ ദിനമായി ആചരിക്കും

0
പത്തനംതിട്ട : മാർച്ച് 31ന് സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്...

കിസാൻസഭ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

0
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻസഭ പത്തനംതിട്ട ഹെഡ്...

‘ഓപ്പറേഷൻ ബ്രഹ്‌മ’ ; 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിൽ ആദ്യം പറന്നെത്തി ഇന്ത്യ

0
നയ്പിഡോ: ശക്തമായ ഭൂകമ്പത്തില്‍ കനത്തം നാശംവിതച്ച മ്യാന്‍മറിലേക്ക് സഹായവുമായി പറന്നിറങ്ങി ഇന്ത്യ....